ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
Oct 31, 2024, 08:49 IST
കൊച്ചി ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഏലൂർ സ്വദേശി സിന്ധുവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂർ പോലീസ് പിടികൂടിയത്. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷുടെ വാടക സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം