{"vars":{"id": "89527:4990"}}

മാതാപിതാക്കൾ ഇല്ലാത്ത സമയം പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ബന്ധു പിടിയിൽ
 

 

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പിടിയിൽ. പീഡനശ്രമം ചെറുത്ത പെൺകുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് ബന്ധു എത്തിയതും കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതും. ഇതോടെ പെൺകുട്ടി നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു

നിലവിളി കേട്ട അയൽവാസികളാണ് പെൺകുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കൾ എത്തിയ ശേഷം പരാതി നൽകുകയായിരുന്നു. ബന്ധുവിനെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്.