കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി പീഡനശ്രമം; പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു
Oct 20, 2025, 12:24 IST
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിനാണ്(35) യുവതിയെ ഹോസ്റ്റലിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. പിന്നാലെ ഇയാൾ ആറ്റിങ്ങൽ ഭാഗത്തേക്ക് കടക്കുകയും പിന്നാലെ മധുരയിലേക്ക് പോകുകയുമായിരുന്നു
മധുരയിൽ നിന്നാണ് ബെഞ്ചമിനെ പോലീസ് പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
ട്രക്ക് ഡ്രൈവറാണ് പ്രതി. ഇയാളുടെ ട്രക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്.