ശബ്ദരേഖാ വിവാദം: പാർട്ടി പരിശോധിക്കും, നടപടിയെടുക്കുമെന്നും എ സി മൊയ്തീൻ
Sep 13, 2025, 10:53 IST
തൃശ്ശൂർ സിപിഎമ്മിലെ ശബ്ദരേഖാ വിവാദത്തിൽ പ്രതികരണവുമായി ആരോപണവിധേയനായ എ സി മൊയ്തീൻ. ശബ്ദരേഖ വിവാദത്തിൽ എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കുമെന്ന് എ സി മൊയ്തീൻ പറഞ്ഞു.
തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്. പൊതു പ്രവർത്തകൻ എന്ന നിലയിൽ എല്ലാ വിഭാഗം ആളുകളെയും തനിക്ക് പരിചയമുണ്ട്. സിപിഎമ്മിൽ വ്യക്തികൾ പോയി ഫണ്ട് പിരിക്കാറില്ലെന്നും നേതാക്കൾ ഒരുമിച്ചാണ് പോകാറുള്ളതെന്നും എസി മൊയ്തീൻ പ്രതികരിച്ചു.
തനിക്കെതിരായ ആരോപണം തെളിവില്ലാത്തതാണെന്നും തെറ്റായ പ്രവണതകൾ വെച്ചു പൊറുപ്പിക്കില്ലെന്നും എസി മൊയ്തീൻ പറഞ്ഞു.