ഹോം › കേരളം

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ആരോപണവിധേയനായ എസ് ഐക്ക് സസ്‌പെൻഷൻ

By MJ Desk · 11 Oct 2024, 03:23 PM

കാസർകോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എസ് ഐക്കെതിരെ നടപടി എടുത്തു. ചന്തേര സബ് ഇൻസ്‌പെക്ടർ പി അനൂപിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലൊണ് നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനം നൊന്താണ് ഒക്ടോബർ ഏഴിന് അബ്ദുൽ സത്താർ എന്ന 55കാരൻ വാടക ക്വാർട്ടേഴ്‌സിൽ ആത്മഹത്യ ചെയ്തത് ഫേസ്ബുക്കിൽ മരണകാരണം കുറിച്ചുവെച്ചായിരുന്നു ആത്മഹത്യ. മരണത്തിന് നാല് ദിവസം മുമ്പ് കാസർകോട് ഗീത ജംഗ്ഷൻ റോഡിൽ സത്താർ ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം വാഹനം വിട്ടുകിട്ടാൻ പലതവണ ബന്ധപ്പെട്ടെങ്കിലും പോലീസ് ഇതിന് തയ്യാറായിരുന്നില്ല അതേസമയം എസ് ഐ ആയിരുന്ന അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവർ നൗഷാദിനെയാണ് ഉദ്യോഗസ്ഥൻ മർദിച്ചത്. വഴിയിൽ ഇറക്കിവിട്ടെന്ന് യാത്രക്കാർ നൽകിയ പരാതിയിലാണ് അനൂപ് നൗഷാദിനെ ബലം പ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#abdul sathar#auto driver#si anoop

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›