ഹോം › കേരളം

ആത്മകഥാ വിവാദം ഗൂഢാലോച; സിപിഎം സെക്രട്ടേറിയറ്റിൽ നിലപാട് ആവർത്തിച്ച് ഇപി

By MJ Desk · 15 Nov 2024, 02:47 PM

ആത്മകഥ വിവാദം ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ആവർത്തിച്ച് ഇ പി ജയരാജൻ. താൻ എഴുതിയത് അല്ല പുറത്ത് വന്നതെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. സെക്രട്ടേറിയറ്റ് തീരും മുൻപ് ഇ പി യോഗത്തിൽ നിന്നും ഇറങ്ങി. വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നത്. തന്നെ തകർക്കാൻ ശ്രമമെന്ന് ഇ പി സംസ്ഥാന സെക്രട്ടറിയേറ്റിൽ പറഞ്ഞുവെന്നാണ് വിവരം. ഡി ജി പി ക്ക് പരാതി നൽകിയിട്ടുണ്ടെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും വ്യക്തമാക്കിയതായാണ് അറിയുന്നത്. വസ്തുതാപരമായ അന്വേഷണം നടക്കണമെന്ന് ഇ പി സെക്രട്ടറിയേറ്റിൽ വ്യക്തമാക്കി. വിഷയത്തിൽ പാർട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ep jayarajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›