ഹോം › കേരളം

ആത്മകഥ വിവാദം: ഇപി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയേക്കും

By MJ Desk · 15 Nov 2024, 08:18 AM

ആത്മകഥ വിവാദത്തിൽ ഇപി ജയരാജൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയേക്കും. ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇതാദ്യമായാണ് ഇപി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തുന്നത്. അതേസമയം വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ സംസാരിക്കാൻ തയ്യാറാകാതെ ഒഴിഞ്ഞു മാറുകയാണ് ഇപി ആത്മകഥയിലെന്ന തരത്തിൽ പുറത്തുവന്ന ഉള്ളടക്കം ഇപി നേരത്തെ തള്ളിയിരുന്നു. പുറത്തുവന്ന പുസ്തകം തന്റേതല്ലെന്ന നിലപാടാണ് ഇപി സ്വീകരിച്ചതെങ്കിലും പാർട്ടി നേതൃത്വം ഇപ്പോഴും ഇത് മുഖവിലക്ക് എടുത്തിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം വിവാദം കത്തിപ്പടരാനിടയായ സാഹചര്യവും പാർട്ടി പരിശോധിക്കും അതേസമയം ഇപിക്കെതിരെ നടപടിയെടുക്കാനോ ഇപിയെ തള്ളിപ്പറയുന്ന നിലപാട് സ്വീകരിക്കാനോ സിപിഎം നേതൃത്വം തയ്യാറാകില്ല. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി സരിനെതിരെയും പുസ്തകത്തിൽ പരാമർശമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പാലക്കാട് സരിന്റെ പ്രചാരണ പരിപാടിയിൽ ഇപി പങ്കെടുക്കുകയും ചെയ്തിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ep jayarajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›