ഹോം › കേരളം

ആത്മകഥാ വിവാദം: കാര്യങ്ങൾ ഇപി പാലക്കാട് യോഗത്തിൽ വിശദീകരിക്കുമെന്ന് എംവി ഗോവിന്ദൻ

By MJ Desk · 14 Nov 2024, 12:34 PM

പോളിംഗ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ല എന്ന് എംവി ഗോവിന്ദൻ. ചേലക്കര മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എൽ ഡി എഫ് വിജയിക്കും. ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജനോട് പാർട്ടി വിശദീകരണം ചോദിക്കേണ്ട കാര്യമില്ല. ഇപി തന്നെ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്, ആത്മകഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപി പാലക്കാട് യോഗത്തിൽ വിശദീകരിക്കും എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. അതേസമയം പി സരിന്റെ പ്രചാരണത്തിനായി ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതുയോഗത്തിൽ ഇപി സംസാരിക്കും. ഇപിയുടെ ആത്മകഥയിൽ സരിനെതിരായ പരാമർശമുണ്ടെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹം സരിന്റെ പ്രചാരണത്തിനായി എത്തുന്നത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mv govindan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›