{"vars":{"id": "89527:4990"}}

യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയതിനാലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത്: ജി സുകുമാരൻ നായർ
 

 

 ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയതു കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു. ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു

സ്വർണക്കവർച്ചാ കേസിൽ രാഷ്ട്രീയ താത്പര്യങ്ങൾ വെച്ചു കൊണ്ടുള്ള ദുഷ്പ്രചാരണങ്ങൾ തെറ്റാണ്. തെരഞ്ഞെടുപ്പുകളിൽ എൻഎസ്എസിന് രാഷ്ട്രീയമില്ല. സമുദായ അംഗങ്ങൾക്ക് ഏത് നിലപാടും സ്വീകരിക്കാമെന്നും ജി സുകുമാരൻ നായർ പറഞ്ഞു