നഷ്ടപരിഹാരം കെട്ടിവച്ച 20 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം; പി കെ ഫിറോസ് ജയിലില്‍ തന്നെ തുടരും

 

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക കെട്ടിവച്ചതിനെ തുടർന്നാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. 

എന്നാൽ കേസിലെ ഒന്നാം പ്രതിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ജയിലിൽ തന്നെ തുടരുകയാണ്. ഇദ്ദേഹം ജാമ്യാപേക്ഷ നൽകിയിരുന്നില്ല. 

14 ദിവസമായി പ്രവർത്തകർ ജയിലിൽ കഴിയുകയായിരുന്നു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യം അനുവദിച്ചത്. അനുമതിയില്ലാതെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി, സ്വകാര്യ-പൊതു മുതലുകൾ നശിപ്പിച്ചു, പൊലീസുകാരെ അക്രമിച്ചു, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ ജാമ്യമില്ലാ വകുപ്പു പ്രകാരമായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്.