ഹോം › കേരളം

കേസിന്റെ കാര്യം പറഞ്ഞ് പ്രതിപക്ഷ നേതാവിനെ സരിൻ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് വിടി ബൽറാം

By MJ Desk · 16 Nov 2024, 10:20 AM

എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ പാലക്കാട്ടെ സ്ഥിര താമസക്കാരൻ അല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്. ഇരട്ട വോട്ട് ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം പറഞ്ഞു. പരിധിവിട്ടുള്ള കാപട്യം ഡോ.പി സരിൻ ഒഴിവാക്കണമെന്നും വി ടി ബൽറാം പറഞ്ഞു. കേസ് കൊടുക്കുമെന്ന് പറഞ്ഞു പേടിപ്പിക്കരുത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ പേടിപ്പിക്കാമെന്ന് കരുതണ്ട. ആർജ്ജവത്തോടെ സത്യം ഇനിയും വിളിച്ചുപറയും. അത് പ്രതിപക്ഷ നേതാവിന്റെ ജോലിയാണ്. രാഷ്ട്രീയ അപജയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. തെറ്റായ രീതിയിൽ തന്റെ ഐഡന്റിറ്റിയിലൂടെ ഡോ. പി സരിൻ പാലക്കാട്ടുകാരെ പറ്റിക്കുന്നുവെന്നും ബൽറാം ആരോപിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനും ഭാര്യ ഡോ സൗമ്യയും ഇന്നലെ രംഗത്തുവന്നിരുന്നു. തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലാകുമെന്നും സരിൻ പറഞ്ഞിരുന്നു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിൻ പ്രതികരിച്ചത്  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#p sarin#vt balram

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›