എടിഎമ്മുകളിൽ പണം നിറയ്ക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി; ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണം

ലോക്ക് ഡൗണിൽ എ ടി എമ്മുകളിൽ പണമുണ്ടാകില്ലെന്ന ഭയം വേണ്ടെന്ന് മുഖ്യമന്ത്രി. എല്ലാ എടിഎമ്മുകളിലും പണം നിറയ്ക്കാൻ ബാങ്കേഴ്സ് സമിതിയുമായുള്ള യോഗത്തിൽ നിർദേശിച്ചതായി വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി
 

ലോക്ക് ഡൗണിൽ എ ടി എമ്മുകളിൽ പണമുണ്ടാകില്ലെന്ന ഭയം വേണ്ടെന്ന് മുഖ്യമന്ത്രി. എല്ലാ എടിഎമ്മുകളിലും പണം നിറയ്ക്കാൻ ബാങ്കേഴ്‌സ് സമിതിയുമായുള്ള യോഗത്തിൽ നിർദേശിച്ചതായി വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു

കുടുംബശ്രീ മുഖേന നൽകേണ്ട വായ്പാ പദ്ധതി ഉടൻ പ്രാവർത്തികമാക്കാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളിലെ രോഗപ്രതിരോധ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ നിർദേശിച്ചു. ബാങ്ക് ജീവനക്കാരിൽ പ്രത്യേക ആവശ്യക്കാർക്ക് സ്‌പെഷ്യൽ പാസ് അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.

അതേസമയം ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അക്കൗണ്ട് നമ്പറിന്റെ അവസാന അക്കങ്ങൾ നോക്കിയാണ് നിയന്ത്രണം. ക്ഷേമ പെൻഷനുകളുടെ തുക പിൻവലിക്കേണ്ടവരുടെ അക്കൗണ്ട് നമ്പർ അവസാനിക്കുന്നത് പൂജ്യം, ഒന്ന് എന്നീ നമ്പറുകളിലാണെങ്കിൽ ഏപ്രിൽ 2ന് പണം പിൻവലിക്കാൻ ഇവർ ബാങ്കിലെത്തണം

2, 3 അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ മൂന്നാം തീയതി ബാങ്കിലെത്തണം. നാല്, 5 നമ്പറുകളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ ഏപ്രിൽ നാലിനും 6, 7 നമ്പർ ആണെങ്കിൽ ഏപ്രിൽ ആറിനും 8,9 നമ്പറുകാർ ഏപ്രിൽ ഏഴിനും ബാങ്കിലെത്തണം