തൃശ്ശൂരിൽ ജപ്തി ഭീഷണിയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു

ജപ്തി ഭീഷണിയെ തുടർന്ന് തൃശ്ശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. മരോട്ടിച്ചാൽ സ്വദേശി ഔസേപ്പാണ് മരിച്ചത്. 86 വയസ്സായിരുന്നു. മരോട്ടിച്ചാലിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിന്ന് 75000
 

ജപ്തി ഭീഷണിയെ തുടർന്ന് തൃശ്ശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. മരോട്ടിച്ചാൽ സ്വദേശി ഔസേപ്പാണ് മരിച്ചത്. 86 വയസ്സായിരുന്നു. മരോട്ടിച്ചാലിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിന്ന് 75000 രൂപ ഔസേപ്പ് വായ്പ എടുത്തിരുന്നു. ജപ്തി നോട്ടീസ് വന്നതിനെ തുടർന്ന് തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് നൽകിയില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ. പ്രളയത്തിൽ ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു.