ആനി ശിവക്കെതിരായ അധിക്ഷേപം: സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

സമൂഹമാധ്യമത്തിലൂടെ എസ്ഐ ആനി ശിവയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ബാർ കൗൺസിൽ. ദുഷ്പെരുമാറ്റത്തിന് അഭിഭാഷക നിയമം 1961 സെക്ഷൻ 35
 

സമൂഹമാധ്യമത്തിലൂടെ എസ്ഐ ആനി ശിവയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ബാർ കൗൺസിൽ. ദുഷ്പെരുമാറ്റത്തിന് അഭിഭാഷക നിയമം 1961 സെക്ഷൻ 35 പ്രകാരമാണ് സംഗീത ലക്ഷ്മണയ്ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ആനി ശിവയ്ക്കെതിരെ സംഗീത നടത്തിയ പരാമർശം ഗൗരവമുള്ളതാണെന്ന് ബാർ കൗൺസിൽ കണ്ടെത്തി. സംഗീത ലക്ഷ്മണയ്ക്ക് നോട്ടീസ് നൽകാൻ ബാർ കൗൺസിൽ തീരുമാനിച്ചു.

നോട്ടീസ് അയച്ചശേഷവും സംഗീതയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ തീരുമാനം അച്ചടക്ക കമ്മിറ്റിയ്ക്ക് വിടും. ഗുരുതര കുറ്റകൃത്യമെന്ന് കണ്ടെത്തിയാൽ എൻറോൾമെന്റ് റദ്ദാക്കാൻ വരെ സാധ്യതയുണ്ട്. സംഗീത ലക്ഷ്മണയുടെ സാമൂഹമാധ്യമ ഇടപെടലുകൾക്കെതിരെ ബാർ കൗൺസിലിന് മുന്നിൽ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്.