കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഡോക്ടർ ഈ മാസം 3ന് ശേഷം ആശുപത്രിയിൽ എത്തിയിട്ടില്ല. ഡോക്ടറുടെ വിവാഹ ചടങ്ങിൽ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്.
 

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഡോക്ടർ ഈ മാസം 3ന് ശേഷം ആശുപത്രിയിൽ എത്തിയിട്ടില്ല. ഡോക്ടറുടെ വിവാഹ ചടങ്ങിൽ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ തുടരും. ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. നിയന്ത്രണം ലംഘിക്കുന്നവരെ ക്വാറന്റൈൻ ചെയ്യാനാണ് തീരുമാനം