ശബരിമല തീര്‍ഥാടനത്തിന് മാര്‍ഗനിര്‍ദേശങ്ങളായി

പത്തനംതിട്ട: ശബരിമല തീര്ഥാടകര്ക്കുള്ള കൊവിഡ് മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചു. തീര്ഥാടകര്ക്ക് കൊവിഡ് നെഗറ്റിവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി. നിലയ്ക്കല് എത്തുന്നതിന് 24 മണിക്കൂര് മുന്പ് എടുത്തതായിരിക്കണം ഈ സര്ട്ടിഫിക്കറ്റ്. ആന്റിജന്
 

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ഥാടകര്‍ക്ക് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ്. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും എല്ലാ മുന്‍കരുതലും സ്വീകരിക്കണം.

ശബരിമലയില്‍ എത്തിയാല്‍ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകള്‍ വൃത്തിയാക്കണം. മല കയറുമ്പോഴും ദര്‍ശനത്തിനു നില്‍ക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണം. മാസ്‌ക്ക് ഉറപ്പായും ധരിക്കണം. കൊവിഡ് ഭേദമായവര്‍ ആണെങ്കില്‍ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറണം.

ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനത്തില്‍ നിന്ന് മാറി നില്‍ക്കണം. നിലയ്ക്കലിലും പമ്പയിലും ആളുകള്‍ കൂടുന്നത് ഒഴിവാക്കണം. തീര്‍ഥാടകര്‍ക്ക് ഒപ്പം വരുന്ന ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഈ മാര്‍ഗ നിര്‍ദേശം ബാധകമാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.