ഹോം › കേരളം

മലപ്പുറം എടക്കരയില്‍ തേനീച്ച ആക്രമണം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

By News Desk · 26 Feb 2025, 05:50 PM

മലപ്പുറം: എടക്കരയിൽ തേനീച്ചയുടെ ആക്രമണത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. എടക്കര പായമ്പാടം സ്വദേശികളായ കാസിം, കറുകത്തോട്ടത്തിൽ കുഞ്ഞാലി, മൂത്തേടം കാരപ്പുറം മാങ്ങോട്ട് പീടിക അബ്ബാസ് എന്നിവർക്കാണ് തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. എടക്കര ഉദിരകുളത്ത് കമ്പിവേലിയുടെ പ്രവർത്തി നടക്കുന്നതിനിടയിൽ രാവിലെ എട്ടുമണിയോടെയാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. ആദ്യം അബ്ബാസിനാണ് കുത്തേറ്റത്. ഇത് കൂടെ ജോലി ചെയ്യുന്നവരോട് പറയുന്നതിനിടയിൽ തേനീച്ചകൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു ആക്രമണത്തില്‍ മുഖത്തും ശരീരമാസകലവും കുത്തേറ്റു. പരിക്കേറ്റവരെ ആദ്യം എടക്കര സ്വകാര്യ ആശുപത്രിയിലും തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുന്ത് തേനീച്ച കൂട് ഇളക്കിയതാകാം ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›