സമ്പൂർണ ലോക്ക് ഡൗണിന് ഇളവുകൾ; നാളെ മദ്യവിൽപ്പന ശാലകൾ തുറന്ന് പ്രവർത്തിക്കും

സംസ്ഥാനത്തെ ബെവ്കോ, കൺസ്യൂമർ ഫെഡ് മദ്യവിൽപ്പനശാലകളും സ്വകാര്യ ബാറുകളും കള്ളു ഷാപ്പുകളും നാളെ പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ നാളെ
 

സംസ്ഥാനത്തെ ബെവ്‌കോ, കൺസ്യൂമർ ഫെഡ് മദ്യവിൽപ്പനശാലകളും സ്വകാര്യ ബാറുകളും കള്ളു ഷാപ്പുകളും നാളെ പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ നാളെ ബാധകമല്ലാത്തതു കൊണ്ടാണ് തുറന്നു പ്രവർത്തിക്കാൻ എക്‌സൈസ് അനുമതി നൽകിയത്.

നിരവധി പ്രവേശന പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗണിന് നാളെ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതാൻ പോകുന്നവർക്കും ഇളവ് നൽകിയിരുന്നു.