{"vars":{"id": "89527:4990"}}

ന്യൂ ഇയർ തലേന്ന് ബെവ്‌കോ വിറ്റത് 125.64 കോടി രൂപയുടെ മദ്യം; ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കൊച്ചിക്ക്
 

 

ന്യൂ ഇയർ തലേന്ന് ബീവറേജസ് കോർപറേഷനിൽ റെക്കോർഡ് മദ്യവിൽപ്പന. ഔട്ട്‌ലെറ്റുകളിലും വെയർ ഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31ന് വിറ്റത്. 2024 ഡിസംബർ 31ന് ഇത് 108.71 കോടിയായിരുന്നു. 16.93 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ നടന്നത്

കടവന്ത്ര ഔട്ട്‌ലെറ്റാണ് കൂടുതൽ മദ്യം വിറ്റത്. 1.17 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റഴിഞ്ഞത്. രണ്ടാം സ്ഥാനത്ത് 95.09 ലക്ഷം രൂപയുമായി പാലാരിവട്ടവും മൂന്നാം സ്ഥാനത്ത് 82.86 ലക്ഷവുമായി എടപ്പാൾ ഔട്ട്‌ലെറ്റുമാണ്. 4.61 ലക്ഷം രൂപയുടെ കച്ചവടം മാത്രം നടന്ന തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്‌ലെറ്റാണ് ഏറ്റവും പിന്നിൽ

വിദേശമദ്യവും ബിയറും വൈനുമായി 2.07 ലക്ഷം കെയ്‌സാണ് ഇത്തവണ വിറ്റുപോയത്. കഴിഞ്ഞ ഡിസംബർ 31ന് ഇത് 1.84 ലക്ഷം കെയ്‌സായിരുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്.