പരിശോധനാ ഫലം നെഗറ്റീവ്; ബെവ്‌കോ ജീവനക്കാരിക്ക് കൊറോണ വൈറസ് ബാധയില്ല

കൊറോണ വൈറസ് ബാധ സംശയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബെവ്കോ ജീവനക്കാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ്
 

കൊറോണ വൈറസ് ബാധ സംശയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബെവ്‌കോ ജീവനക്കാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് 19 ഇല്ലെന്ന് കണ്ടെത്തിയത്.

പനി ബാധിച്ചതിനെ തുടർന്ന് ഇവരെ ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പവർ ഹൗസ് റോഡിൽ ബെവ്‌കോ ഔട്ട് ലെറ്റിൽ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരനെയും പനിയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.