ഹോം › കേരളം

ഭാരതപ്പുഴ ദുരന്തം: നാല് പേരുടെയും മൃതദേഹം ലഭിച്ചു

By MJ News Desk · 16 Jan 2025, 10:04 PM

ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പ്പെട്ട സംഭവത്തില്‍ നാല് പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47), ഭാര്യ ഷാഹിന (35), മകള്‍ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് (12) എന്നിവരാണ് മരിച്ചത്. നേരത്തേ ഫുവാദിന്റെയും ഷാഹിനയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ കബീറിന്റെയും സെറയുടെയും മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു. പുഴയിലെ കുഴികളാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുഴ കാണാനെത്തിയ കുടുംബത്തില്‍ കുട്ടികളിലൊരാള്‍ വെള്ളത്തില്‍ വീണതോടെ മറ്റുള്ളവര്‍ രക്ഷിക്കാന്‍ വേണ്ടി ഇറങ്ങുകയായിരുന്നു. ഇതോടെയാണ് നാല് പേരും മുങ്ങിമരിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bharatha puzha#death

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›