കരിപ്പൂരിൽ വൻ സ്വർണവേട്ട; യാത്രക്കാരിൽ നിന്ന് പിടികൂടിയത് മൂന്നേകാൽ കിലോ സ്വർണം
 

 
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് പേരിൽ നിന്നായി മൂന്നേകാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശി മുഹമ്മദ് അൻവർഷാ, മലപ്പുറം സ്വദേശി പ്രമോദ് എന്നിവരാണ് പിടിയിലായത്. ദുബൈയിൽ നിന്ന് കരിപ്പൂരിൽ എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് 1131 ഗ്രാം സ്വർണവും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസിയും കരിപ്പൂരിൽ പിടികൂടി. കാസർകോട് സ്വദേശി ഫാത്തിമ താഹിറയാണ് 19,200 യുഎസ് ഡോളറുമായി പിടിയിലായത്.