{"vars":{"id": "89527:4990"}}

സ്വർണക്കൊള്ളക്ക് പിന്നിൽ വലിയ ആളുകൾ; നിർദേശം വന്നത് ബംഗളൂരുവിൽ നിന്നെന്നും പോറ്റി
 

 

ശബരിമലയിലെ സ്വർണം കൊള്ളയടിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നത് ബംഗളൂരുവിലാണെന്ന് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി. ബംഗളൂരുവിൽ നിന്ന് കിട്ടിയ നിർദേശപ്രകാരമാണ് ആദ്യം വിജിലൻസിന് മൊഴി നൽകിയതെന്നും അവർക്ക് പിന്നിൽ വലിയ ആളുകളുണ്ടെന്നും പോറ്റി മൊഴി നൽകി. പോറ്റി പറഞ്ഞ അഞ്ചംഗ സംഘത്തെ കണ്ടെത്താനായി എസ്‌ഐടി അന്വേഷണം ആരംഭിച്ചു. 

സ്വർണക്കൊള്ളയിൽ തനിക്ക് വലിയ നേട്ടമുണ്ടായിട്ടില്ല, ലാഭമുണ്ടാക്കിയവർ മറ്റുള്ളവരാണെന്നും പോറ്റി പറഞ്ഞിരുന്നു. വിജിലൻസ് അന്വേഷണം തുടങ്ങിയപ്പോൾ ബംഗളൂരുവിലേക്ക് തന്നെ വിളിപ്പിച്ച് ചില നിർദേശങ്ങൾ തന്നു. അവർ പറഞ്ഞ് പ്രകാരമാണ് തന്റെ ആദ്യ മൊഴിയെന്നും ഇയാൾ പറയുന്നു

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കോടതി പോറ്റിയെ രണ്ടാഴ്ചത്തേക്ക് എസ്‌ഐടി കസ്റ്റഡിയിൽ വിട്ടിരുന്നു. രണ്ട് ദിവസം ചോദ്യം ചെയ്ത ശേഷമാകും ഇയാളെ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുക. ഗൂഢാലോചനയിലെ മുഖ്യസൂത്രധാരനായ മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.