കളമശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം
Feb 3, 2026, 12:18 IST
എറണാകുളം കളമശ്ശേരിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയാണ്(25) മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചുകയറുകയായിരുന്നു
അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. അതേസമയം കോഴിക്കോട് ആര്യമ്പാവ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു
മണ്ണാർക്കാട് മൈലാപാടം സ്വദേശികളായ ഫൈസൽ, ഷിബിന എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വട്ടമ്പലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു