ഹോം › കേരളം

വാഹനം നിര്‍ത്തിയിടുമ്പോള്‍ താക്കോല്‍ എടുക്കാന്‍ മറക്കേണ്ട; ക്ഷമയോടെ മോഷ്ടിക്കാന്‍ കള്ളന്മാര്‍ സര്‍വ സജ്ജമാണ്

By MJ News Desk · 26 Nov 2024, 10:15 PM

രാത്രിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന 99 ശതമാനം വാഹനങ്ങളുടെയും താക്കോല്‍ അതിന്റെ ഉടമ എടുത്ത് വെക്കാന്‍ മറക്കില്ല. എന്നാല്‍, ഒരു ശതമാനം ആളുകള്‍ ഒരുപക്ഷെ വാഹനം പ്രത്യേകിച്ച് ബൈക്കില്‍ നിന്ന് താക്കോല്‍ എടുക്കാന്‍ മറക്കാറുണ്ട്. ഈ ഒരു ശതമാനത്തിലാണ് മോഷ്ടാക്കളുടെ കണ്ണ്. അതിനായി അവര്‍ വീടുകള്‍ തോറും കയറി ഇറങ്ങും. കൂട്ടത്തില്‍ നേരത്തേ പറഞ്ഞ ഒരു ശതമാനത്തില്‍പ്പെട്ട വാഹനം അവര്‍ക്ക് മുന്നിലെത്തും. അത്തരത്തിലൊരു മോഷണമാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് റിപോര്‍ട്ട് ചെയ്തത്. വെങ്ങാനുര്‍ നെല്ലിവിള അമരവിള ജങ്ഷനില്‍ അമരിവിള വീട്ടില്‍ രാജേന്ദ്രന്റെ ബൈക്കാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷണം പോയത്. സ്ഥിരമായി ജോലിക്കുപോയശേഷം വീട്ടുറ്റത്താണ് രാജേന്ദ്രന്‍ ബൈക്ക് നിര്‍ത്തിയിടാറുള്ളത്. ശനിയാഴ്ച രാത്രി ബൈക്കില്‍നിന്ന് താക്കോല്‍ എടുക്കാന്‍ മറന്നുപോയി. എന്നാല്‍ അതുവഴി വന്ന കള്ളന്‍ താക്കോലുള്ള ബൈക്ക് കാണുകയും അത് മോഷ്ടിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് മോഷണം പോയ വിവരം രാജേന്ദ്രന്‍ അറിയുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബൈക്കുകളില്‍ നിന്ന് താക്കോല്‍ എടുക്കാതെ പോകുന്നത് ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bike#police#Vizhinjam

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›