{"vars":{"id": "89527:4990"}}

ബിന്ദു അമ്മിണിയും രഹനയും ശബരിമലയിൽ വന്നത് പൊറോട്ടയും ബീഫും വാങ്ങി കഴിച്ചിട്ട് : പ്രസ്താവന പിൻവലിക്കില്ലെന്ന് പ്രേമചന്ദ്രൻ 

 
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറോട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസ്താവന നേരത്തെ തന്നെ പാർട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു. വി ഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞിൽ പ്രശ്നമില്ല. പന്തളത്ത് താൻ പ്രസംഗിച്ചപ്പോൾ വർഗീയതയായി. സിപിഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
സിപിഐഎം സൈബർ ഹാൻ്റിലുകൾ വേട്ടയാടാൻ ശ്രമിച്ചാൽ പ്രസ്താവനയിൽ നിന്ന് പിന്മാറില്ല.
വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഎമ്മാണ്. വീണ്ടും തന്നെ സംഘിയാക്കാൻ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.