ബിന്ദു കൃഷ്ണ ബിജെപി എജന്റോ; കൊല്ലത്ത് കോൺഗ്രസ് നേതാവിനെതിരെ പോസ്റ്ററുകൾ
Nov 13, 2025, 12:27 IST
കൊല്ലത്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റർ. ബിന്ദു കൃഷ്ണ ബിജെപി ഏജന്റ് ആണോയെന്ന് പോസ്റ്ററുകളിൽ ചോദിക്കുന്നു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആധിക്കാട് ഗിരീഷിന് കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണയാണ്, ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണർക്ക് നൽകാനുള്ളതല്ല കൊല്ലൂർവിളയെന്നും പോസ്റ്ററിൽ ആക്ഷേപിക്കുന്നു.
എന്നാൽ കൊല്ലം കോർപറേഷനിൽ ഇത്തവണ തർക്കരഹിതമായി ഏറ്റവും നല്ല രീതിയിലാണ് സ്ഥാനാർഥി നിർണയം നടന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. തന്റെ രാഷ്ട്രീയ എതിരാളികളാണ് പോസ്റ്ററിന് പിന്നിലെന്നും കോൺഗ്രസുകാരാണെന്ന് കരുതുന്നില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു
കൊല്ലം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സ്ഥാനാർഥി നിർണയം നടന്നത്. തനിക്ക് അതിൽ കൂട്ടുത്തരവാദിത്തം മാത്രമുള്ളുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.