കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ബിനീഷിന്റെ അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്ന് കാനം

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനീഷിനെതിരെയുള്ളത് ലഹരിമരുന്ന് കേസല്ല. കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും കാനം ആരോപിച്ചു
 
കേന്ദ്ര ഏജൻസികളെ വെച്ച് സർക്കാരിനെ തകർക്കാനാണ് ശ്രമം. ബിനീഷ് വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയതാണ്. ബിനീഷ് സർക്കാരിന്റെ ഭാഗമല്ലെന്നും കാനം പറഞ്ഞു.