ഹോം › കേരളം

എൽഡിഎഫ് യോഗത്തിന് മുമ്പ് എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം

By MJ Desk · 11 Sep 2024, 05:08 PM

എൽഡിഎഫ് യോഗത്തിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം കൂടിക്കാഴ്ചയിൽ ബിനോയ് വിശ്വം ഉന്നയിച്ചതായാണ് സൂചന. അതേസമയം എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. എംആർ അജിത് കുമാറിനെതിരെ തത്കാലം നടപടിയില്ല. അന്വേഷണം തീരുന്നതുവരെ കാത്തിരിക്കാനും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. അതേസമയം യോഗത്തിന് മുമ്പ് പരസ്യമായി നിലപാട് അറിയിച്ച് ആർജെഡി നേതാവ് വർഗീസ് ജോർജ് രംഗത്തുവന്നിരുന്നു. എഡിജിപിയെ മാറ്റണമെന്ന് വർഗീസ് ജോർജ് ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് ഗൗരവതരമെന്ന് എൻസിപി നേതാവ് പിസി ചാക്കോയും പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#binoy viswam

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›