ആലപ്പുഴയിൽ വീണ്ടും പക്ഷി പനി; താറാവുകളെയും കോഴികളെയും കൊന്നൊടുക്കും

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. കൈനകരിയിൽ അഞ്ഞൂറോളം താറാവുകൾ അടക്കം പക്ഷികൾ ചത്തത് പക്ഷിപ്പനിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധന
 

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. കൈനകരിയിൽ അഞ്ഞൂറോളം താറാവുകൾ അടക്കം പക്ഷികൾ ചത്തത് പക്ഷിപ്പനിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധന ഫലമാണ് ഇക്കാര്യം തെളിയിച്ചത്

ഇതോടെ പ്രദേശത്ത് കള്ളിംഗ് നടക്കും. കൈനകരിയിൽ മാത്രം 700 താറാവുകളെയും 1600 കോഴികളെയും കൊന്നൊടുക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.

ഈ മാസം ആദ്യവും കോട്ടയം ആലപ്പുഴ ജില്ലകളിൽ പക്ഷി പനി സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് ഇവിടങ്ങളിൽ കൊന്നൊടുക്കിയത്.