പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു; പക്ഷികളെ കൊന്നൊടുക്കുന്നു

ആലപ്പുഴ, കോട്ടയം ജില്ലകളിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയെ കേന്ദ്രസർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗം കൂടുതൽ പടരാതിരിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടത്തുന്നത്. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു
 

ആലപ്പുഴ, കോട്ടയം ജില്ലകളിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയെ കേന്ദ്രസർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗം കൂടുതൽ പടരാതിരിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടത്തുന്നത്. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി 38,000ത്തോളം പക്ഷികളെ കൊന്നു നശിപ്പിക്കാനാമ് തീരുമാനം

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ എം ദിലീപ് പറഞ്ഞു. നശിപ്പിക്കുന്ന വളർത്തുപക്ഷികൾക്ക് ആനുപാതികമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു

ജില്ലാ കലക്ടർ രൂപീകരിച്ച എട്ട് ദ്രുതകർമ സേനകളാണ് താറാവുകളെയും മറ്റ് പക്ഷികളെയും കൊല്ലുന്നത്. രോഗം സ്ഥിരീകരിച്ച ഫാമിൽ ആറ് സംഘങ്ങളെയും പുറത്ത് രണ്ട് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.