പക്ഷിപ്പനി: ജനിതക മാറ്റം സംഭവിച്ച് മനുഷ്യരിലേക്ക് പടരാനും സാധ്യത; ജാഗ്രത വേണമെന്ന് സർക്കാർ

ദേശാടന പക്ഷികളിൽ നിന്നാണ് പക്ഷിപ്പനിയുടെ ഉത്ഭവമെന്ന് മന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമായ എച്ച് 5 എൻ 8 വൈറസിന് ജനിതക മാറ്റം സംഭവിച്ച് അത് മനുഷ്യരിലേക്ക്
 

ദേശാടന പക്ഷികളിൽ നിന്നാണ് പക്ഷിപ്പനിയുടെ ഉത്ഭവമെന്ന് മന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമായ എച്ച് 5 എൻ 8 വൈറസിന് ജനിതക മാറ്റം സംഭവിച്ച് അത് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും ജാഗ്രത കൈവിടിയരുതെന്നും മന്ത്രി പറഞ്ഞു

എച്ച് 5 എൻ 8 വൈറസ് മനുഷ്യരിലേക്ക് പടർന്ന ചരിത്രമില്ല. എന്നാൽ വൈറസിന് എപ്പോൾ വേണമെങ്കിലും ജനിതക മാറ്റം സംഭവിക്കാം. മനുഷ്യരിലേകക് പടരുന്ന വൈറസായി രൂപം പ്രാപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണം.

പ്രഭവ കേന്ദ്രത്തിലെ 400ലധികം വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. ഇവിടെ നാല് പേർക്ക് പനിയുള്ളതായി കണ്ടെത്തി. പനി വന്നവർക്ക് പക്ഷിപ്പനിയുമായി ബന്ധമില്ല. ആശങ്കപ്പെടേണ്ട കാര്യമില്ല, പക്ഷേ ജാഗ്രത ആവശ്യമാണെന്നും മന്തര്ി പറഞ്ഞു.