ഗവർണർ സിന്ദാബാദ്: ഗവർണർക്കും പൗരത്വ നിയമത്തിനും പിന്തുണയുമായി നാളെ ബിജെപിയുടെ നിയമസഭാ മാർച്ച്

നാളെ നിയമസഭാ മാർച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി. ബജറ്റ് സമ്മേളനത്തിനായി സഭ നാളെ സമ്മേളിക്കുകയാണ്. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനാരിക്കെയാണ് ബിജെപി മാർച്ച് സംഘടിപ്പിക്കുന്നത്. ഗവർണർ ആരിഫ്
 

നാളെ നിയമസഭാ മാർച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി. ബജറ്റ് സമ്മേളനത്തിനായി സഭ നാളെ സമ്മേളിക്കുകയാണ്. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനാരിക്കെയാണ് ബിജെപി മാർച്ച് സംഘടിപ്പിക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പൗരത്വ നിയമത്തിനും പിന്തുണ പ്രഖ്യാപിച്ചാണ് ബിജെപി മാർച്ച് സംഘടിപ്പിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം സർക്കാർ ശക്തമാക്കുകയും ഇതിനെതിരെ ഗവർണർ നിലപാടെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാളെ നിയമസഭ സമ്മേളിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശങ്ങൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തിരുത്തണമെന്ന ഗവർണറുടെ നിർദേശം സർക്കാർ തള്ളിയിരുന്നു. ഈ പരാമർശങ്ങൾ ഗവർണർ നാളെ എന്തുചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.