ഹോം › കേരളം

പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ഥി

By MJ News Desk · 20 Dec 2024, 06:06 PM

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മഹാഭൂരിപക്ഷത്തിന് വിജയിച്ച പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി ബി ജെ പിയുടെ സ്ഥാനാര്‍ഥി രംഗത്ത്. പ്രിയങ്കയുടെ ആസ്തി വിവരങ്ങള്‍ തെറ്റാണെന്നാരോപിച്ചാണ് നവ്യാ ഹരിദാസ് രംഗത്തെത്തിയത്. പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് നവ്യാ ഹരിദാസ് ഹൈക്കോടതിയെ സമീപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങള്‍ ഉയര്‍ത്തി ഹരജി നല്‍കിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മത്സരിക്കാനായി സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു. അതേസമയം, ഹരജിയില്‍ കഴമ്പില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഭീകരമായ തോല്‍വി ഏറ്റുവാങ്ങിയതിന്റെ സങ്കടം അങ്ങനെയെങ്കിലും നവ്യ തീര്‍ക്കട്ടെയെന്നാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#congress#high court#navya#priyanka gandhi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›