പൂജ്യത്തിലായിട്ടും കസേര ഇളകില്ല: കെ സുരേന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിയിൽ ഉത്തരവാദിത്വമേറ്റെടുത്ത് കെ സുരേന്ദ്രൻ രാജിവെക്കണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വം തള്ളി. ആകെയുണ്ടായിരുന്ന ഒരു സീറ്റ് കൂടി കളഞ്ഞ്
 

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിയിൽ ഉത്തരവാദിത്വമേറ്റെടുത്ത് കെ സുരേന്ദ്രൻ രാജിവെക്കണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വം തള്ളി. ആകെയുണ്ടായിരുന്ന ഒരു സീറ്റ് കൂടി കളഞ്ഞ് പൂജ്യത്തിലേക്ക് എത്തിയിട്ടും സുരേന്ദ്രൻ തുടരട്ടെയെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വം സ്വീകരിച്ചത്

പൂജ്യത്തിൽ നിന്ന് പൊന്തി വരാൻ അടിത്തട്ടിൽ പ്രവർത്തനം ഊർജിതമാക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു. ബൂത്ത്, മണ്ഡലം തലത്തിൽ സംസ്ഥാന നേതാക്കൾ തന്നെ നേരിട്ടെത്തി പരിശോധന നടത്താനാണ് തീരുമാനം.

മഞ്ചേശ്വരത്തും കോന്നിയിലുമായി രണ്ട് മണ്ഡലത്തിൽ മത്സരിച്ച സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പ്രചാരണം നടത്തിയതും യോഗത്തിൽ ചർച്ചയായി. പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ നിന്ന് വിട്ടുനിന്നു.