കുഴൽപ്പണ വിവാദം കത്തി നിൽക്കെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും

ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്ന് മണിക്ക് കൊച്ചിയിലാണ് യോഗം. നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യമായാണ് നേരിട്ട്
 

ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്ന് മണിക്ക് കൊച്ചിയിലാണ് യോഗം. നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യമായാണ് നേരിട്ട് കോർ കമ്മിറ്റി യോഗം ചേരുന്നത്.

നേരത്തെ ഓൺലൈനായി യോഗം ചേർന്നിരുന്നു. കൊടകര കുഴൽപ്പണ വിവാദം കത്തിനിൽക്കെയാണ് ഇന്ന് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തേക്കാൾ കുഴൽപ്പണത്തെ കുറിച്ചുള്ള ചർച്ചകളാകും യോഗത്തിലെ പ്രധാന അജണ്ട