നേതൃത്വത്തിനെതിരെ കുറിപ്പ് എഴുതി തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽ കുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ് അനിൽകുമാർ. തിരുമലയിലെ കൗൺസിലർ ഓഫീസലാണ് അനിൽ കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽ കുമാർ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
അനിൽ കുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക സഹായമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. കോർപറേഷനിൽ ബിജെപി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവായിരുന്നു അനിൽകുമാർ
രാവിലെ എട്ടരയോടെ ഓഫീസിൽ എത്തിയ അനിൽകുമാർ ജീവനൊടുക്കുകയായിരുന്നു. സൊസൈറ്റിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുകയും നിക്ഷേപകർക്ക് പണം തിരികെ നൽകാതെ വരികയും ചെയ്തതോടെ പോലീസിൽ പരാതികൾ വന്നിരുന്നു. എല്ലാ കുറ്റവും തനിക്കെതിരായതു കൊണ്ട് ജീവനൊടുക്കുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്.