ബിജെപിക്ക് പാലക്കാട് മത്സരിക്കാൻ ആളില്ല; 11 പഞ്ചായത്തുകളിലെ 43 വാർഡുകളിൽ സ്ഥാനാർഥിയില്ല
Nov 22, 2025, 12:02 IST
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പാലക്കാട് പല പഞ്ചായത്തുകളിലും മത്സരിക്കാൻ സ്ഥാനാർഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും ബിജെപിക്ക് സ്ഥാനാർഥിയില്ല
കഴിഞ്ഞ തവണ ബിജെപി മുഖ്യ പ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ നാല് വാർഡുകളിലും ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിലും അഞ്ച് വാർഡുകളിൽ സ്ഥാനാർഥികളില്ല.
വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളിൽ നാല് വാർഡുകളിലും കാരാക്കുറിശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും കിഴക്കഞ്ചേരിയിൽ രണ്ടിടത്തും മങ്കരയിൽ ഒരു വാർഡിലും ബിജെപിക്ക് സ്ഥാനാർഥിയില്ല