{"vars":{"id": "89527:4990"}}

വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ബിജെപിക്കാർ സിപിഎമ്മിനായി പ്രചാരണം നടത്തുന്നു: കെ മുരളീധരൻ
 

 

വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ബിജെപി കൗൺസിലർമാരടക്കം സിപിഎം സ്ഥാനാർഥിക്ക് വേണ്ടി രഹസ്യപ്രചാരണം നടത്തുന്നുവെന്ന് കെ മുരളീധരൻ. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരം തീർക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. എന്നാൽ മുരളീധരന്റെ ആരോപണം ശുദ്ധ അസംബന്ധമെന്നായിരുന്നു ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയുടെ മറുപടി

മുരളീധരൻ ഇപ്പോഴേ തോൽവി സമ്മതിച്ചെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്തും പ്രതികരിച്ചു. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണിത്. വികെ പ്രശാന്താണ് മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ

തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി ഒന്നാമത് എത്തിയിരുന്നു. 2016ൽ ഇവിടെ കുമ്മനം രാജശേഖരൻ ജയിക്കാതിരിക്കാൻ സിപിഎം മുരളീധരന് വോട്ട് മറിച്ചെന്ന ആരോപണം ഉയർന്നിരുന്നു.