തകർന്നടിഞ്ഞ് ബിജെപി: മുഖ്യമന്ത്രി സ്ഥാനാർഥിയായി കാണിച്ച ശ്രീധരനും തോറ്റു, സുരേന്ദ്രനും തോറ്റു

നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു വീണ് ബിജെപി. വളരെ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാൻ ബിജെപിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ വിജയിച്ച നേമം മണ്ഡലമാണെങ്കിൽ
 

നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു വീണ് ബിജെപി. വളരെ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാൻ ബിജെപിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ വിജയിച്ച നേമം മണ്ഡലമാണെങ്കിൽ കൈ വിടുകയും ചെയ്തു.

കഴിഞ്ഞ തവണ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി അത്രയേറെ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ നേമത്ത് പോലും വിജയിക്കാനാകാതെ തകർന്നടിയുന്നതാണ് കാണാൻ സാധിച്ചത്.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കാണിച്ച ഇ ശ്രീധരൻ പാലക്കാട് തോറ്റു. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ട് മണ്ഡലത്തിലും നിലം തൊട്ടില്ല. കോന്നിയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് വീണു. തൃശ്ശൂരിൽ സുരേഷ് ഗോപിയും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും പരാജയപ്പെട്ടു.