ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി വിശദീകരണ യോഗം; ബിജെപിയെ അറഞ്ചം പുറഞ്ചം ട്രോളി സോഷ്യൽ മീഡിയ

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ മറികടാൻ ബിജെപി കണ്ടുപിടിച്ച മാർഗമാണ് വിശദീകരണ യോഗങ്ങളും വീടുകയറലും. എന്നാൽ വീട് കയറൽ തുടക്ക ദിവസം തന്നെ പാളി. ഡൽഹിയിൽ അമിത് ഷായ്ക്ക്
 

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ മറികടാൻ ബിജെപി കണ്ടുപിടിച്ച മാർഗമാണ് വിശദീകരണ യോഗങ്ങളും വീടുകയറലും. എന്നാൽ വീട് കയറൽ തുടക്ക ദിവസം തന്നെ പാളി. ഡൽഹിയിൽ അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളികളും നടന്നു. വിശദീകരണ യോഗങ്ങളും ബിജെപിക്ക് സമ്മാനിക്കുന്നത് വൻ നാണക്കേടാണ്. കേരളത്തിലടക്കം ഒരു വിരലിൽ എണ്ണാവുന്നവരെ മാത്രം വെച്ചാണ് ബിജെപി വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന ബിജെപിയുടെ റാലിയും വിശദീകരണ യോഗവുമാണ് സോഷ്യൽ മീഡിയയെ കുടുകുടാ ചിരിപ്പിക്കുന്നത്. റാലിയുമായി കുറ്റ്യാടി ടൗണിലേക്ക് ബിജെപി പ്രവർത്തകർ എത്തിയപ്പോഴേക്കും നാട്ടുകാർ സ്ഥലം വിട്ടിരുന്നു. കടകളടച്ച് വ്യാപാരികളും സ്ഥലം വിട്ടു. ഇതോടെ ഒഴിഞ്ഞ കസേരകളെ നോക്കി യോഗം നടത്തേണ്ട ഗതികേടാണ് നേതാക്കൾക്ക് സംഭവിച്ചത്.

ചില ട്രോൾ കാഴ്ചകൾ