ഹോം › കേരളം

ബി ജെ പിയില്‍ തമ്മില്‍ തല്ല് വ്യാപകമാകുന്നു; കൊല്ലത്ത് സംസ്ഥാന നേതാക്കളെ തടഞ്ഞുവെച്ചു

By MJ News Desk · 02 Jan 2025, 06:18 PM

തൃശൂരിലുണ്ടായതിന് സമാനമായി കൊല്ലത്തും ബി ജെ പി പ്രവര്‍ത്തകര്‍മാര്‍ക്കിടയില്‍ തമ്മില്‍ തല്ല്. മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ സംസ്ഥാന നേതാക്കളെ തടഞ്ഞുവെക്കുകയായിരുന്നു. ബിജെപി സംസ്ഥാന നേതാക്കളായ ഡോ.കെ.എസ് രാധാകൃഷ്ണന്‍, സി കൃഷ്ണകുമാര്‍ എന്നിവരെ പ്രവര്‍ത്തകര്‍ ഉപരോധിച്ചുവെന്നും കൊല്ലത്തെ ആറ് മുന്‍ ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാന്‍ കൊല്ലം കൊട്ടാരക്കരയില്‍ ചേര്‍ന്ന യോഗത്തിനിടെയാണ് പ്രതിഷേധവും പിന്നീട് തര്‍ക്കവും ഉടലെടുത്തത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പദവികള്‍ വീതം വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് തുടങ്ങിയ പ്രതിഷേധം കയ്യാങ്കളിയുടെ വക്കിലെത്തി. സംഘടന നടപടികള്‍ക്ക് വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് പ്രതിഷേധിച്ചായിരുന്നു നേതാക്കള്‍ സംസ്ഥാന അംഗങ്ങളെ തടഞ്ഞുവെച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
##Kollam#bjp#kerala#state leaders of bjp

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›