കാസർകോട് ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് കാവി പെയിന്റ് അടിച്ച ബിജെപിക്കാർ അറസ്റ്റിൽ

കാസർകോട് അമ്പലത്തറയിൽ ബസ് സ്റ്റോപ്പിന് കാവി പൂശാനുള്ള ശ്രമത്തിനിടെ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. അഞ്ചാംവയൽ സ്വദേശികളായ സുമേഷ്(28), സുമേഷ്(26) എന്നിവരാണ് അറസ്റ്റിലായത്. അമ്പലത്തറ പേരൂർ ബസ്
 

കാസർകോട് അമ്പലത്തറയിൽ ബസ് സ്റ്റോപ്പിന് കാവി പൂശാനുള്ള ശ്രമത്തിനിടെ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. അഞ്ചാംവയൽ സ്വദേശികളായ സുമേഷ്(28), സുമേഷ്(26) എന്നിവരാണ് അറസ്റ്റിലായത്.

അമ്പലത്തറ പേരൂർ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനാണ് നാല് ബിജെപി പ്രവർത്തകർ ചേർന്ന് കാവി പെയിന്റ് അടിച്ചത്. ഇതുവഴി കടന്നുപോയ പോലീസ് സംഘത്തെ കണ്ട് ബിജെപിക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ രണ്ട് സുമേഷുമാരെയും പോലീസ് പിടികൂടി

ഇവർക്കൊപ്പമുണ്ടായിരുന്ന അജിത് വിമൽ, അജിത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. കാവി പെയിന്റടിച്ച് വൃത്തികേടാക്കിയ കാത്തിരുപ്പു കേന്ദ്രം പോലീസ് വെള്ള പെയിന്റടിച്ച് വൃത്തിയാക്കി