പിറവത്ത് ബിജെപി പ്രവർത്തകർ തമ്മിലടിച്ചു; പത്ത് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

എറണാകുളം പിറവത്ത് ബിജെപിയിലെ ഗ്രൂപ്പ് പോര് കലാശിച്ചത് കൂട്ടത്തല്ലിൽ. നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് പ്രവർത്തകർ തമ്മിൽ തല്ലിയത്. മണ്ഡലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അടി
 

എറണാകുളം പിറവത്ത് ബിജെപിയിലെ ഗ്രൂപ്പ് പോര് കലാശിച്ചത് കൂട്ടത്തല്ലിൽ. നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് പ്രവർത്തകർ തമ്മിൽ തല്ലിയത്.

മണ്ഡലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അടി നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. സംഭവം വിവാദമായതോടെ അക്രമം നടത്തിയ പത്ത് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഉദയംപേരൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർഥിയെ നിർത്താതെ നേതൃത്വം ഒത്തുകളിച്ചുവെന്ന് ഒരു വിഭാഗം ആരോപിക്കുകയായിരുന്നു. മറുവിഭാഗം ഇതിനെ എതിർത്ത് രംഗത്തുവന്നതോടെയാണ് തല്ലുണ്ടായത്.