ഹോം › കേരളം

ബിജെപിയുടെ അടിവേര് ഇളക്കി; കെ സുരേന്ദ്രൻ രാജിവെക്കാതെ ബിജെപി രക്ഷപെടില്ലെന്ന് സന്ദീപ് വാര്യർ

By MJ Desk · 23 Nov 2024, 12:00 PM

പാലക്കാട് നഗരസഭയിൽ ബിജെപിയുടെ അടിവേര് ഇളക്കിയെന്ന് സന്ദീപ് വാര്യർ. അടുത്ത മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അട്ടിമറി വിജയം നേടും. ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനാണ്. കെ സുരേന്ദ്രൻ രാജിവെക്കാതെ കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല. പക്ഷേ അയാൾ രാജിവെക്കേണ്ട. ബിജെപി ഇങ്ങനെ തന്നെ പോട്ടെയെന്നും സന്ദീപ് വാര്യർ പറഞ്ഞു ഏത് തെരഞ്ഞെടുപ്പ് വന്നാലും സി കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. സന്ദീപ് വാര്യർ ഒന്നുമല്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ട്. അവരുടെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു പാലക്കാട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിട്ടുണ്ട്. നിലിവിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് പതിനായിരം കടന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sandeep varier

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›