കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ കേന്ദ്രമന്ത്രിക്ക് നേരെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി വീശി

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ കേന്ദ്രമന്ത്രിക്ക് നേരെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി വീശി. കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സഞ്ജയ് ധോത്രെക്ക് നേരെയാണ് എസ് എഫ് ഐ
 

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ കേന്ദ്രമന്ത്രിക്ക് നേരെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി വീശി. കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സഞ്ജയ് ധോത്രെക്ക് നേരെയാണ് എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി വീശിയത്. യൂനിവേഴ്‌സിറ്റിയിൽ നിർമിച്ച ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം

15 ഓളം എസ് എഫ് ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെ എൻ യുവിൽ സമരം നടത്തുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കേന്ദ്രമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ഇഎംഎസ് ഹാളിലായിരുന്നു പ്രതിഷേധം

മന്ത്രി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ പ്രവർത്തകർ മുദ്രവാക്യം വിളിക്കുകയും കൊടി വീശുകയുമായിരുന്നു. തുടർന്ന് പോലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.