കണ്ണൂരിലെത്തിയ ഗവർണർക്ക് നേരെ യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകർ കരിങ്കൊടി വീശി

കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കുന്നതിനായാണ് ഗവർണർ
 

കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കുന്നതിനായാണ് ഗവർണർ കണ്ണൂരിലെത്തിയത്.

കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴിയാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതാണ് ഗവർണർക്കെതിരായ പ്രതിഷേധത്തിന് കാരണം

ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിൽ നിന്നും ഗവർണറെ മാറ്റി നിർത്തണമെന്ന് നേരത്തെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘാടകർ പരിപാടിയുമായി മുന്നോട്ടു പോകുകയായിരുന്നു.

പ്രതിഷേധം നടത്തരുതെന്ന് വിദ്യാർഥി സംഘടനകളോട് പോലീസ് നിർദേശിച്ചിരുന്നു. നിയമലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു