{"vars":{"id": "89527:4990"}}

പാലക്കാട് ജില്ലയിലെ സ്‌ഫോടനങ്ങൾ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും
 

 

പാലക്കാട് ജില്ലയിലെ സ്‌ഫോടനങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. മൂത്താൻതറ വ്യാസവിദ്യാപീഠം സ്‌കൂളിന് സമീപത്തും പുതുനഗരത്തെ വീട്ടിലെ സ്‌ഫോടനവുമാണ് പ്രത്യേക സംഘം അന്വേഷിക്കുക. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും. 

പുതുനഗരത്ത് പൊട്ടിയത് പന്നിപ്പടക്കമാണെന്ന് കണ്ടെത്തലിന് പിന്നാലെ വനംവകുപ്പും അന്വേഷണം നടത്തും. നിലവിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്നും വനംവകുപ്പും മൊഴിയെടുത്തേക്കും. നിലവിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, എക്‌സ്‌പ്ലോസീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും.

 കല്ലേക്കാട് നിന്നും സ്‌ഫോടക വസ്തുക്കളും പിടികൂടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്. ക്വാറിയിൽ സ്‌ഫോടക വസ്തുക്കൽ വരുന്നതിന്റെ വിവരങ്ങളും ശേഖരിക്കും