കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ: സിപിഎം നേതാക്കൾക്കും പങ്കുണ്ടെന്ന് വിഡി സതീശൻ
കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ സിപിഎം നേതാക്കൾക്കും പങ്കുണ്ട്. സിപിഎം നേതാക്കൾ അടക്കമുള്ളവരുടെ ഭീഷണി ബിഎൽഒക്ക് ഉണ്ടായിയെന്ന് സതീശൻ ആരോപിച്ചു
ജോലിഭാരവും സമ്മർദവും ആത്മഹത്യയിലേക്ക് നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തെ കുറിച്ച് പഠിക്കണം. സ്ത്രീ ബിഎൽഒമാർക്ക് ജോലി ചെയ്ത് തീർക്കാൻ സാധിക്കുന്നില്ല. ബിജെപിയും സിപിഎമ്മും ഇതിനെ ദുരുപയോഗം ചെയ്യുകയാണ്. കോൺഗ്രസ് വോട്ടുകൾ ചേർക്കാതിരിക്കാൻ ശ്രമം നടക്കുന്നതായും സതീശൻ ആരോപിച്ചു.
ജോലി ഭാരവും സമ്മർദവുമാണ് അനീഷിൻരെ ആത്മഹത്യക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് സിപിഎം ഭീഷണിപ്പെടുത്തി. കള്ളപ്രരാതി നൽകി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സണ്ണി ജോസഫ് ആരോപിച്ചു.