അഴീക്കോടൻ സ്മാരക വായനശാലക്ക് നേരെ ബോംബേറ്‌; പിന്നിൽ കോൺഗ്രസെന്ന് സൂചന

തലശ്ശേരിയിൽ അഴീക്കോടൻ സ്മാരക വായനശാലക്ക് നേരെ ആക്രമണം. ചോനാടുള്ള അഴീക്കോടൻ സ്മാരകത്തിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബ് എറിഞ്ഞത്. കോൺഗ്രസ് പ്രവർത്തകരാണ്
 

തലശ്ശേരിയിൽ അഴീക്കോടൻ സ്മാരക വായനശാലക്ക് നേരെ ആക്രമണം. ചോനാടുള്ള അഴീക്കോടൻ സ്മാരകത്തിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബ് എറിഞ്ഞത്.

കോൺഗ്രസ് പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.